Quantcast

ഐഫോൺ 14 പ്രോ സീരീസിലെ ഫോണുകൾ കിട്ടാനില്ല; പ്രീ ഓഡർ സ്വീകരിച്ച് കുവൈത്തിലെ ഷോപ്പുകൾ

MediaOne Logo

Web Desk

  • Published:

    18 Sept 2022 12:06 PM IST

ഐഫോൺ 14 പ്രോ സീരീസിലെ ഫോണുകൾ കിട്ടാനില്ല;   പ്രീ ഓഡർ സ്വീകരിച്ച് കുവൈത്തിലെ ഷോപ്പുകൾ
X

കുവൈത്തിലെ ഐഫോൺ പ്രേമികളുടെ കാത്തിരിപ്പ് തുടരും. പുതിയ മോഡൽ ഐഫോൺ 14 സീരീസ് കഴിഞ്ഞ ദിവസം വിൽപ്പനയ്‌ക്കെത്തിയെങ്കിലും ആവശ്യക്കാർ ഏറെയായതിനാൽ മോഹ വില കൊടുത്താണ് പലരും പുതിയമോഡൽ സ്വന്തമാക്കിയത്. സാറ്റലൈറ്റ് കണക്ഷൻ, ബിഗ് സ്‌ക്രീൻ, ഉയർന്ന സ്റ്റോറേജ് അടക്കമുള്ള വമ്പൻ ഫീച്ചറുകളാണ് പുതിയ സീരീസിലുള്ളത് . നിലവിൽ സാറ്റലൈറ്റ് ഫീച്ചർ അമേരിക്കയിലും കാനഡയിലുമാണ് മാത്രമാണുള്ളത്.

ഐഫോൺ 14 പ്രോയിലെ ഡൈനാമിക് ഐലൻഡ് നോച്ചും ഒരു സ്മാർട്ട്ഫോണിലും ഇല്ലാത്ത സവിശേഷതയാണ്. ഷോപ്പ് ജീവനക്കാർ നന്നേ പ്രയാസപ്പെട്ടാണ് ആദ്യമായി ഐഫോൺ 14 കൈപറ്റാനെത്തിയവരെ നിയന്ത്രിച്ചത്. 128 ജിബി ശേഷിയുള്ള ഐഫോൺ 14 പ്രോ മോഡലിന് 590 ദിനാർ മുതലാണ് വില ആരംഭിക്കുന്നത്.

വിപണയിൽ കൂടുതൽ ഡിമാൻഡുള്ള ഐഫോൺ 14 പ്രോ മാക്സിന് 615 ദിനാർ മുതലാണ് ആദ്യ ദിനത്തിൽ ഈടാക്കിയത്. 512 GB, 1 TB ശേഷിയുള്ള ഐഫോണുകൾ മാർക്കറ്റിൽ ലഭ്യമല്ലാത്തത്‌ ആപ്പിൾ ഉപഭോക്താക്കൾക്കിടയിൽ നിരാശ പടർത്തി. കൂടുതൽ ഐഫോണുകൾ വിപണിയിൽ എത്തുന്നതോടെ വരും ദിവസങ്ങളിൽ വില കുറയുമെന്നമെന്നാണ് പ്രതീക്ഷ.

TAGS :

Next Story