കുവൈത്തിൽ ഇറാന്റെ ഡ്രോണാക്രമണം; 27 സൈനികർക്ക് പരിക്ക്
ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സയിലാണെന്നും മന്ത്രാലയ വക്താവ് അറിയിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ 27 സൈനികർക്ക് പരിക്കേറ്റതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ കുവൈത്ത് ആകാശപരിധിയിൽ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ അതിർത്തികളും ആകാശപരിധിയും സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സൈന്യം സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സയിലാണെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.
Next Story
Adjust Story Font
16

