ഇസ്‌റാഅ് -മിഅ്‌റാജ്: ജനുവരി 30ന് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും അവധി
വാരാന്ത്യ അവധി ചേർത്ത് മൂന്നുദിവസം തുടർച്ചയായി അവധി

കുവൈത്ത് സിറ്റി: ഇസ്‌റാഅ് -മിഅ്‌റാജിനോടനുബന്ധിച്ച് ജനുവരി 30 വ്യാഴാഴ്ച കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും അവധിയാകുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ അറിയിച്ചു. വാരാന്ത്യ അവധി കൂടിയാകുമ്പോൾ മൂന്നുദിവസം തുടർച്ചയായി അവധി ലഭിക്കും. ഓൺലൈൻ ബാങ്കിങ്, എ.ടി.എം വഴി ഉപയോഗപ്പെടുത്താവുന്ന സേവനങ്ങൾ എന്നിവ ലഭ്യമാകും. എ.ടി.എമ്മിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Next Story
Adjust Story Font
16

