Quantcast

വ്യാജ ഉത്പന്നങ്ങളുടെ ആധിക്യം കുവൈത്ത് വിപണിയെ ബാധിക്കുന്നതായി റിപ്പോർട്ട്

വ്യാജ ഉത്പന്നങ്ങളുടെ ആധിക്യം കാരണം പ്രമുഖ ബ്രാൻഡുകൾ വിപണിയിൽ നിന്ന് പിൻവാങ്ങുന്ന പ്രവണത കൂടിയതായാണ് വാണിജ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്

MediaOne Logo
വ്യാജ ഉത്പന്നങ്ങളുടെ ആധിക്യം കുവൈത്ത് വിപണിയെ ബാധിക്കുന്നതായി റിപ്പോർട്ട്
X

വ്യാജ ഉത്പന്നങ്ങളുടെ ആധിക്യം കുവൈത്ത് വിപണിയെ ദോഷകരമായി ബാധിക്കുന്നതായി റിപ്പോർട്ട്. അന്തർദേശീയ ബ്രാൻഡുകളുടെ പിന്മാറ്റത്തിനും സമ്പദ്ഘടനയുടെ തകർച്ചക്കും വ്യാജന്മാർ കാരണമാകുന്നുവെന്നാണ് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. കർശന നിരീക്ഷണവും പരിശോധനകളും നടക്കുന്നുണ്ടെങ്കിലും പ്രമുഖ ബ്രാൻഡുകളുടെ വ്യാജലേബലുകളിലുള്ള ഉത്പന്നങ്ങൾ വിപണിയിൽ ഇപ്പോഴും സുലഭമാണെന്നാണ് അധികൃതർ തന്നെ വെളിപ്പെടുത്തുന്നത്.

പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വാച്ചുകൾ, പെർഫ്യൂം, പാദരക്ഷകൾ, ആഭരണങ്ങൾ സ്‌പെയർപാർട്‌സുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് വ്യാജന്മാർ കൂടുതൽ. വ്യാജ ഉത്പന്നങ്ങളുടെ ആധിക്യം കാരണം പ്രമുഖ ബ്രാൻഡുകൾ വിപണിയിൽ നിന്ന് പിൻവാങ്ങുന്ന പ്രവണത കൂടിയതായാണ് വാണിജ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

പണം വെളുപ്പിക്കൽ സംഘങ്ങളാണ് വ്യാജ ഉത്പന്നങ്ങളുടെ മാർക്കറ്റ് നിയന്ത്രിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കുറ്റകൃത്യമായി കണക്കാക്കേണ്ടതാണെന്നും ഉല്പന്നങ്ങളുടെ കാര്യക്ഷമത ഇല്ലായ്മ കാരണം ഉപയോക്താവിന്റെ ജീവൻ പോലും ഭീഷണിയിലാകുന്ന സാഹചര്യമുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വ്യാജ ഉത്പന്നങ്ങൾ കണ്ടെത്തിയാൽ അവ പിടിച്ചെടുത്തു വിൽപന കേന്ദ്രം അടച്ചു പൂട്ടുകയും ഉടമയ്‌ക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുകയും ചെയ്യുക എന്നതാണ് നിലവിലെ നടപടിക്രമമെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.


It is reported that the excess of fake products is affecting the Kuwaiti market

TAGS :

Next Story