Quantcast

കുവൈത്തിലെ ജഹ്റ നാച്വറൽ റിസർവ് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു

ഓൺലൈൻ വഴി മുൻകൂട്ടി അപ്പോയ്ന്‍റ്മെന്‍റ് ബുക്ക് ചെയ്യുന്നവർക്ക് റിസർവ് സന്ദർശിക്കാൻ അനുമതി നല്കാനാണ് അധികൃതരുടെ തീരുമാനം

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2021-12-20 15:54:37.0

Published:

20 Dec 2021 3:53 PM GMT

കുവൈത്തിലെ ജഹ്റ നാച്വറൽ റിസർവ് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു
X

കുവൈത്തിലെ ജഹ്റ നാച്വറൽ റിസർവ് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു. ഓൺലൈൻ വഴി മുൻകൂട്ടി അപ്പോയ്ന്‍റ്മെന്‍റ് ബുക്ക് ചെയ്യുന്നവർക്ക് റിസർവ് സന്ദർശിക്കാൻ അനുമതി നല്കാനാണ് അധികൃതരുടെ തീരുമാനം. ഓൺലൈൻ വഴി മുൻകൂട്ടി അപ്പോയ്ന്റ്മറന്റ് ബുക്ക് ചെയ്യുന്നവർക്ക് റിസർവ് സന്ദർശിക്കാൻ അനുമതി നല്കാനാണ് അധികൃതരുടെ തീരുമാനം.ചൊവ്വാഴ്ച മുതൽ ജഹ്‌റ നേച്ചർ റിസർവിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു.

സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ അതോറിറ്റിയുടെ വെബ്‍സൈറ്റ് വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷറീസ് റിസോഴ്സസ് ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്തെ പ്രധാന പരിസ്ഥിതി സംരക്ഷണ മേഖലയായ ജഹ്റ റിസർവിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.

നേരത്തെ സ്കൂൾ വിദ്യാർഥികൾ, ഗവേഷകർ , രാജ്യത്തെത്തുന്ന വി.ഐ.പി സന്ദർശകർ എന്നിവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു . കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ അതിർത്തി പ്രദേശത്ത് 19 കിലോമീറ്റർ ചുറ്റളവിലാണ് അപൂർവയിനം പക്ഷികളുടെയും ജീവിവർഗങ്ങളുടെയും ആവാസകേന്ദ്രമായ ജഹ്റ റിസർവ്. വിവിധ ഇനം സസ്യജന്തു ജാലങ്ങളും മനോഹരമായ ശുദ്ധജല തടാകവും ഉൾകൊള്ളുന്നതാണ് ഈ പ്രദേശം .

TAGS :

Next Story