Quantcast

കുവൈത്ത് -ബെംഗളൂരു സെക്ടറില്‍ ബജറ്റ് വിമാന സര്‍വീസുമായി ജസീറ എയർവേയ്‌സ്

ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-04 16:03:02.0

Published:

4 Nov 2022 3:58 PM GMT

കുവൈത്ത് -ബെംഗളൂരു സെക്ടറില്‍ ബജറ്റ് വിമാന സര്‍വീസുമായി ജസീറ എയർവേയ്‌സ്
X

കുവൈത്ത് -ബെംഗളൂരു സെക്ടറില്‍ ബജറ്റ് വിമാന സര്‍വീസുമായി ജസീറ എയർവേയ്‌സ്. വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 6 ന് കുവൈത്തില്‍ ‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 1:15 ന് ബെംഗളൂരുവില്‍ ഇറങ്ങും. തിരികെ പുലര്‍ച്ചെ 2 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 4:50 ന് കുവൈത്തില്‍ എത്തും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് .

നിലവില്‍ ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കാണ് ജസീറ സര്‍വീസ് നടത്തുന്നത് . ജസീറ എയർവേയ്‌സിന്റെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്‌ക്‌വാദ് ഉത്ഘാടനം നിര്‍വ്വഹിച്ചു. ജസീറ എയർവേസ് അധികൃതരും വിവിധ സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story