Quantcast

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജീവനക്കാർക്ക് വേണ്ടി നേത്ര പരിശോധന കാംപ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    13 Sept 2023 2:46 PM IST

Joyalukkas Exchange
X

കുവൈത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ക്രൌണ്‍ പ്ലാസ ജീവനക്കാർക്ക് വേണ്ടി നേത്ര പരിശോധന കാംപ് സംഘടിപ്പിച്ചു. 'വിഷൻ ഈസ് ഔർ മിഷൻ' എന്ന തലക്കെട്ടില്‍ നടത്തിയ നേത്ര പരിശോധനയിൽ ഇരുനൂറ്റി അമ്പതോളം ജീവനക്കാർ പങ്കെടുത്തു.

ആരോഗ്യ പരിരക്ഷ, കാഴ്ച വൈകല്യങ്ങൾ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ നടത്തുന്നതെന്ന് ജോയ്ആലുക്കാസ് എക്സ്ചേഞ്ച് മാനേജ്മെന്റ് അറിയിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി നിരവധി നേത്ര പരിശോധന കാംപുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ജോയ്ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ ഉദ്ടഘാടനം ചെയ്തു. ജനറൽ മാനേജർ അഷ്‌റഫ് അലി , അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ വിനീഷ് , നിസാം പിപി , ജോബിൻ, നിസാം യു.കെ ,ക്രൌണ്‍ പ്ലാസ ജനറൽ മാനേജർ എലിയ സലീബ, ഗണേഷ് കുമാർ,നിധിൻ, ഫാസ്‌മി, പ്രമോദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

TAGS :

Next Story