Quantcast

ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിന്റെ പുതിയ ശാഖ റിഗായിൽ പ്രവർത്തനമാരംഭിച്ചു

കുവൈത്തിലെ പതിനെട്ടാമത് ശാഖയാണ് തുറന്നത്

MediaOne Logo

Web Desk

  • Published:

    23 March 2023 6:05 AM GMT

JoyAlukkas Exchange new branch
X

ഗൾഫ് മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് റിഗായിൽ പുതിയ ശാഖ ആരംഭിച്ചു. കുവൈത്തിലെ പതിനെട്ടാമത് ശാഖയാണിത്.

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിങ് ഡയക്ടർ ആന്റണി ജോസ് ഉദ്ഘാടനം ചെയ്തു. പണമിടപാടിന് ജനങ്ങൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആന്റണി ജോസ് പറഞ്ഞു.

ഉപഭോക്താക്കൾക്ക് എല്ലാസമയത്തും ഏത് സാഹചര്യത്തിലും മികച്ച സേവനലഭ്യത ഉറപ്പാക്കാൻ ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ അഷറഫ് അലി, അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൾ അസീസ് മാട്ടുവായിൽ, റീജനൽ മാനേജർ വിനോദ് കുമാർ, ജോയ് ആലുക്കാസ് ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story