ഹിജ്റ പുതുവർഷം: കുവൈത്തിൽ ജൂൺ 26 വ്യാഴാഴ്ച പൊതുഅവധി
ജൂൺ 29 ഞായറാഴ്ച പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കുമെന്നും മന്ത്രിസഭ അറിയിച്ചു

കുവൈത്ത് സിറ്റി: ഹിജ്‌റ പുതുവർഷം പ്രമാണിച്ച് ജൂൺ 26 വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് കുവൈത്ത് മന്ത്രിസഭ പ്രഖ്യാപിച്ചു. അന്നേ ദിവസം എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ജൂൺ 29 ഞായറാഴ്ച പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കുമെന്നും മന്ത്രിസഭ അറിയിച്ചു.
പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പതിവ് പ്രതിവാര യോഗത്തിലാണ് മന്ത്രിസഭ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഹിജ്റ പുതുവർഷത്തിൽ അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനും, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനും, കുവൈത്ത് ജനതയ്ക്കും മന്ത്രിസഭ ആശംസകൾ നേർന്നു.
Next Story
Adjust Story Font
16

