Quantcast

കല കുവൈത്ത് അഞ്ചാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    19 Jan 2023 8:35 AM IST

കല കുവൈത്ത് അഞ്ചാമത്   മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
X

കല കുവൈത്തിന്റെ നേതൃത്വത്തിൽ അഞ്ചാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. പുർണ്ണമായും കുവൈത്തിൽ ചിത്രീകരിച്ച 42 ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ മത്സരിച്ചത്. പ്രശസ്ത ചലച്ചിത്ര നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.

മികച്ച മൈക്രോ ഫിലിമായി ശരത്കുമാർ ശശിധരൻ സംവിധാനം ചെയ്ത ഭയം തെരെഞ്ഞെടുക്കപ്പെട്ടു. 'കുരുക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് സുരേഷ് തോലാംബ്ര മികച്ച നടനായും, 'തനിയെ' എന്ന ചിത്രത്തിലെ അഭിനയത്തിന് രമ്യ ജയപാലൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഷംല ബിജുവാണ് മികച്ച സംവിധായിക. റഷീദ് എസ് സംവിധാനം ചെയ്ത 'മൈ ഓൺ സ്പൂൺ' മികച്ച രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. പി.ബി സുരേഷ്, മധു ജനാർദ്ദനൻ, ആർ നാഗനാഥൻ എന്നിവർ ആശംസകൾ നേർന്നു.

TAGS :

Next Story