Quantcast

വിവിധ ജില്ലകളിലായി നാല്‌ വീടുകൾ നിർമ്മിച്ച് നൽകാൻ കല കുവൈത്ത്

MediaOne Logo

Web Desk

  • Published:

    19 July 2023 7:50 AM IST

KALA Kuwait
X

കല കുവൈത്ത്, നാല്പത്തഞ്ചാമത് വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലായി നാല്‌ അംഗങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകാൻ തീരുമാനിച്ചതായി കല കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.

കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് ഭവന മാതൃകയിൽ ഭവന രഹിതരോ, വാസയോഗ്യമായ വീടോ ഇല്ലാത്ത നാല്‌ അംഗങ്ങൾക്കാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.

കഴിഞ്ഞ നാല്പത്തഞ്ച് വർഷമായി കല കുവൈത്ത്, 96 ൽ അധികം യൂണിറ്റുകളും 13000ത്തിലധികം അംഗങ്ങളുമായി സാംസ്കാരിക സാമൂഹിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തി വരുന്നത് .

TAGS :

Next Story