Quantcast

'പ്രവാചകൻ വിശ്വ വിമോചകൻ' ഉദ്ഘാടന സമ്മേളനം സെപ്റ്റംബർ 13ന്

സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാണ് കാമ്പയിൻ

MediaOne Logo

Web Desk

  • Published:

    6 Sept 2024 7:08 PM IST

Prophet World Liberator KIG Conference on 13th September
X

കുവൈത്ത് സിറ്റി: 'പ്രവാചകൻ വിശ്വ വിമോചകൻ' എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് സംഘടിപ്പിക്കുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിനിന്റെ ഉദ്ഘാടനം സെപ്റ്റംബർ 13ന് വെള്ളിയാഴ്ച നടക്കും. വൈകുന്നേരം ആറ് മണിക്ക് റിഗ്ഗഇ ഔഖാഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതന്മാരായ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. കെഐജി പ്രസിഡണ്ട് പി.ടി ശരീഫ് അധ്യക്ഷത വഹിക്കും.

സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാണ് കാമ്പയിൻ കാലാവധി. കാമ്പയിൻ കാലത്ത് ലഘുലേഖ വിതരണം, വാട്‌സ് ആപ് സ്റ്റാറ്റസ് വീഡിയോകൾ, യൂണിറ്റ് ഏരിയ സമ്മേളനങ്ങൾ, ടേബിൾ ടോക്കുകൾ, ഓൺലൈൻ ക്വിസ്, സമാപന സമ്മേളനം തുടങ്ങിയ പ്രചാരണ പരിപാടികൾ കുവൈത്തിലുടനീളം നടക്കും.

TAGS :

Next Story