Quantcast

കെ.എം.സി.സി സംസ്ഥാന കമ്മിറ്റി മെഗാ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    18 April 2022 4:01 PM IST

കെ.എം.സി.സി സംസ്ഥാന കമ്മിറ്റി മെഗാ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
X

കുവൈത്തില്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ മീറ്റ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.



റിഗ്ഗയ് ജൗഹറ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ശറഫുദ്ധീന്‍ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ് ആദ്യമായി കുവൈത്തിലെത്തിയ സയ്യിദ് അബ്ബാസലി തങ്ങളെ കുവൈത്ത് കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉപഹരം നല്‍കി സ്വീകരിച്ചു.

അബ്ദുല്‍ നാസര്‍ സുല്ലമി റമദാന്‍ സന്ദേശം നല്‍കി. എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്ര സ്വാഗതവും എം.ആര്‍ നാസര്‍ നന്ദിയും പറഞ്ഞു.

TAGS :

Next Story