Quantcast

കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് 2025-26 വർഷത്തെ പുതിയ ഭരണസമിതി രൂപീകരിച്ചു

സമാജം പ്രസിഡന്റ് അലക്സ് മാത്യു വരണാധികാരിയായി തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി

MediaOne Logo

Web Desk

  • Published:

    24 March 2025 10:11 PM IST

കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് 2025-26 വർഷത്തെ പുതിയ ഭരണസമിതി രൂപീകരിച്ചു
X

കുവൈത്ത് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റിന്റെ 2025-26 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

2024-25 വർഷ യൂണിറ്റ് കൺവീനർ ശ്രീ. ഷാജി സാമുവേൽ അധ്യക്ഷനായ യോഗത്തിൽ റെജി മത്തായി സ്വാഗതം ആശംസിച്ചു. മാത്യു യോഹന്നാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് ജോയിന്റ് കൺവീനർ സജിമോൻ തോമസ് വാർഷിക റിപ്പോർട്ടും, സമാജം ട്രഷറർ തമ്പി ലൂക്കോസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സമാജം പ്രസിഡന്റ് അലക്സ് മാത്യു വരണാധികാരിയായി തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.

പുതിയ ഭരണസമിതിയിൽ ജസ്റ്റിൻ സ്റ്റീഫൻ യൂണിറ്റ് കൺവീനറായും, ജോയിക്കുട്ടി തോമസ്, അനി ബാബു, ഷംന അൽഅമീൻ, ജിതേഷ് രാജൻ എന്നിവർ ഏരിയ കൺവീനർമാരായും തിരഞ്ഞെടുത്തു. തോമസ് പണിക്കർ, ലിവിൻ വർഗീസ്, റിനിൽ രാജു, ഷാജി സാമുവേൽ, സജിമോൻ ഒ., അഞ്ജന അനിൽ, മാത്യു യോഹന്നാൻ, സജിമോൻ തോമസ്, സ്റ്റാൻലി യോഹന്നാൻ, ജയകുമാർ ആർ എന്നിവരടങ്ങിയ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ബിനിൽ ദേവരാജൻ, വനിതാ വേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ, ആക്ടിംഗ് സംഘടനാ സെക്രട്ടറി രാജു വർഗീസ് എന്നിവർ ആശംസകൾ നേര്‍ന്നു. യൂണിറ്റ് കൺവീനർ ജസ്റ്റിൻ സ്റ്റീഫൻ നന്ദി അറിയിച്ചു.

TAGS :

Next Story