Quantcast

ലബനാനിലെ കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നല്‍കി കുവൈത്ത്

MediaOne Logo

Web Desk

  • Published:

    19 Oct 2023 7:38 AM IST

ലബനാനിലെ കുവൈത്ത് പൗരന്മാരോട്   ജാഗ്രത പാലിക്കാൻ നിർദേശം നല്‍കി കുവൈത്ത്
X

ലബനാനിലെ കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയത്.

അശാന്തമായ സ്ഥലങ്ങളിൽ പോകരുത്. ലബനാൻ അധികാരികളുടെ നിർദേശങ്ങൾ അനുസരിക്കണം. അത്യാവശ്യമില്ലെങ്കില്‍ രാജ്യത്തേക്ക് സ്വമേധയാ തിരികെ വരുവാനും മന്ത്രാലയം അഭ്യർത്ഥിച്ചു.

ലെബനൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാര്‍ യാത്ര മാറ്റിവയ്ക്കണം. വിവരങ്ങൾക്ക് എംബസ്സിയുമായി ആശയവിനിമയം നടത്താനും അധികൃതര്‍ അറിയിച്ചു.

TAGS :

Next Story