Quantcast

കൃത്യനിഷ്ഠ: കുവൈത്ത് എയർവേയ്സിന് രണ്ടാം സ്ഥാനം

കൃത്യനിഷ്ഠാ നിരക്ക് 88.2%

MediaOne Logo

Web Desk

  • Published:

    7 Jun 2024 3:19 PM IST

Kuwait Airways awarded 2026 APEX five-star rating for excellent service
X

കുവൈത്ത് സിറ്റി: കൃത്യനിഷ്ഠയുടെ കാര്യത്തിൽ കുവൈത്ത് എയർവേയ്സിന് രണ്ടാം സ്ഥാനം. എയർലൈൻ ഡാറ്റ വിശകലനരംഗത്ത് പ്രശസ്തമായ സിറിയം (CIRIUM) വെബ്സൈറ്റ് 2024 ഏപ്രിലിലെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് എയർവേയ്സിന് അംഗീകാരം നൽകിയത്. കൃത്യസമയത്ത് സർവീസ് നടത്തുന്നതിൽ കുവൈത്ത് എയർവേയ്സ് ശ്രദ്ധേയമായ പ്രകടനം നടത്തിയതായി അൽസിയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്തു.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലാണ് കുവൈത്ത് എയർവേയ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ആറാം സ്ഥാനത്തായിരുന്ന കമ്പനി വൻ മുന്നേറ്റം നടത്തുകയായിരുന്നു. 2024 ഏപ്രിലിൽ 88.2% സമയനിഷ്ഠയോടെ, കുവൈത്ത് എയർവേയ്സ് മുൻ മാസങ്ങളെ അപേക്ഷിച്ച് ശ്രദ്ധേയമായ പ്രകടനം നടത്തി. ഇതേ വർഷം മാർച്ചിൽ 85.6% ഉം ഫെബ്രുവരിയിൽ 79.4% വുമായിരുന്നു സമയനിഷ്ഠ. ഏറ്റവും കാര്യക്ഷമതയോടും പ്രൊഫഷണലിസത്തോടും കൂടി അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ഏവിയേഷൻ ഡാറ്റ വിശകലനത്തിന് ആഗോളതലത്തിൽ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളിലൊന്നായി അംഗീകരിക്കപ്പെടുന്നതാണ് സിറിയം വെബ്‌സൈറ്റ്. എയർലൈനുകൾ, ട്രാവൽ ഏജൻസികൾ, വിമാന നിർമാതാക്കൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വെബ്‌സൈറ്റ് സുപ്രധാന വിവരങ്ങൾ നൽകിവരുന്നു.

TAGS :

Next Story