വിമാന സർവീസുകൾ പുനഃസ്ഥാപിച്ച് കുവൈത്ത് എയർവേയ്സ്
കുറച്ച് ദിവസങ്ങളായി ചില സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരുന്നു

കുവൈത്ത് സിറ്റി: ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ പൂർണമായും പുനരാരംഭിച്ചതായി കുവൈത്ത് എയർവേയ്സ് ചൊവ്വാഴ്ച അറിയിച്ചു. എല്ലാ വിമാനങ്ങളും ഇപ്പോൾ സാധാരണ നിലയിൽ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
എല്ലാ യാത്രക്കാർക്കും സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത കമ്പനി വ്യക്തമാക്കി. വിമാന ഷെഡ്യൂളുകളിലെ ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി ഔദ്യോഗിക ആശയവിനിമയ ചാനലുകൾ പിന്തുടരണമെന്ന് കുവൈത്ത് എയർവേയ്സ് യാത്രക്കാരോട് അഭ്യർത്ഥിച്ചു.
Next Story
Adjust Story Font
16

