Quantcast

1700 കോടി ദീനാർ ചെലവിൽ 90 പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് കുവൈത്ത്

റോഡുകൾ, വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം, ജലം, വ്യോമയാനം തുടങ്ങിയ സുപ്രധാന മേഖലകളിലാണ് പദ്ധതികൾ നടപ്പിലാക്കുക.

MediaOne Logo

Web Desk

  • Published:

    5 Feb 2025 8:46 PM IST

1700 കോടി ദീനാർ ചെലവിൽ 90 പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് കുവൈത്ത്
X

കുവൈത്ത് സിറ്റി: അടുത്ത സാമ്പത്തിക വർഷത്തിൽ 1700 കോടി ദീനാർ ചെലവിൽ 90 പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് കുവൈത്ത്. പദ്ധതികൾ നടപ്പിലാകുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് ഉണർവേകുമെന്നാണ് പ്രതീക്ഷ. റോഡുകൾ, വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം, ജലം, വ്യോമയാനം തുടങ്ങിയ സുപ്രധാന മേഖലകളിലാണ് പദ്ധതികൾ നടപ്പിലാക്കുക.

വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും കീഴിൽ 69 പദ്ധതികളും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെ കീഴിൽ 21 പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തി. 1900 കോടി ദീനാർ മൂലധന ചെലവിനായി വകയിരുത്തിയിട്ടുണ്ട്.

മന്ത്രാലയങ്ങൾക്ക് 150 കോടി ദീനാർ, അനുബന്ധ സ്ഥാപനങ്ങൾക്ക് 11.8 കോടി ദീനാർ, സ്വതന്ത്ര സ്ഥാപനങ്ങൾക്ക് 25.3 കോടി ദീനാർ എന്നിങ്ങനെയാണ് അനുവദിച്ചത്. നിലവിലുള്ള പദ്ധതികൾ സമയം പാലിച്ചും കാര്യക്ഷമമായും പൂർത്തിയാക്കുന്നതിനായി സാമ്പത്തിക, സാങ്കേതിക പിന്തുണ ഉറപ്പാക്കിയതായി സാമ്പത്തിക കാര്യ-നിക്ഷേപ മന്ത്രിയായ നൂറ സുലൈമാൻ അൽ ഫസ്സാം അറിയിച്ചു. സർക്കാർ മൂലധന ചെലവ് വർധിപ്പിക്കുന്നത് വിപണിയിൽ കൂടുതൽ പണം എത്താനും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സജീവമാക്കാനും സഹായിക്കും.

TAGS :

Next Story