Quantcast

സൈനിക മേഖലയിൽ വനിതകൾക്ക് അവസരം നൽകുന്നതിനുള്ള നടപടികൾ കുവൈത്ത് ആരംഭിച്ചു

ആദ്യഘട്ടത്തിൽ 200 കുവൈത്തി വനിതകൾ വൈകാതെ സൈന്യത്തിൻറെ ഭാഗമാകും

MediaOne Logo

Web Desk

  • Updated:

    2021-10-21 17:48:16.0

Published:

21 Oct 2021 5:47 PM GMT

സൈനിക മേഖലയിൽ വനിതകൾക്ക് അവസരം നൽകുന്നതിനുള്ള നടപടികൾ  കുവൈത്ത് ആരംഭിച്ചു
X

കുവൈത്തിൽ സൈനിക മേഖലയിൽ വനിതകൾക്ക് അവസരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 200 കുവൈത്തി വനിതകൾ വൈകാതെ സൈന്യത്തിൻറെ ഭാഗമാകും. കൂടുതൽ പേരെ വൈകാതെ സേനയിലെടുക്കുമെന്നും അധികൃതർ അറിയിച്ചു .

ആർമി ഓഫീസർ, നോൺ കമീഷൻഡ് ഓഫിസർ തസ്തികകളിൽ സ്ത്രീകൾക്ക് നിയമനം നൽകുന്നത് സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് ആദ്യഘട്ടമായി 200 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത് . 200 വനിതാസെനികരിൽ 150 പേർ അമീരി ഗാർഡിന്‍റെ ഭാഗമായാണ് പ്രവർത്തിക്കുക. ഇവർക്ക് മൂന്നുമാസത്തെ പ്രത്യേക പരിശീലനം നൽകും. 50 പേർ സായുധ സേനയിലെ മെഡിക്കൽ സർവീസ് സെക്ടറിൽ സേവനം അനുഷ്ടിക്കും. ഇവർക്ക് ഒരുമാസത്തെ പ്രത്യേക പരിശീലനം നൽകും. സൈനിക സേവനത്തിന് താൽപര്യമുള്ള സ്വദേശി വനിതകൾക്ക് പ്രതിരോധ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി തുടർന്നും അപേക്ഷിക്കാൻ അവസരമുണ്ട് . സെക്യൂരി, മെഡിക്കൽ കമ്മിറ്റികൾ അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമാണ് സേനാംഗങ്ങളെ തെരഞ്ഞടുക്കുന്നത് .

TAGS :

Next Story