കുവൈത്തിൽ മയക്കുമരുന്ന് ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾക്കും സാധനങ്ങൾക്കും വിലക്ക്
നിയമംലംഘിച്ചാൽ 500 ദിനാർ വരെ പിഴ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തെയും പ്രചാരണത്തെയും ചെറുക്കുന്നതിനായി പുതിയ നീക്കവുമായി ആഭ്യന്തര മന്ത്രാലയം. ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ, ചിഹ്നങ്ങളോ, എഴുത്തുകളോ, ലോഗോകളോ അടങ്ങിയ വസ്ത്രങ്ങൾ, അക്‌സസറികൾ, മറ്റ് സാധനങ്ങൾ എന്നിവ ധരിക്കുന്നതും പ്രദർശിപ്പിക്കുന്നതും പൂർണമായും നിരോധിച്ചു. നിയമലംഘകർക്ക് 500 കുവൈത്തി ദിനാർ വരെ പിഴ ചലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരുടെ കൂടെ കാണപ്പെടുന്നവർക്ക്, വ്യക്തിപരമായ ഉപയോഗം പരിഗണിക്കാതെ തന്നെ മൂന്ന് വർഷം വരെ തടവോ 5,000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാമെന്നും നിയമത്തിൽ പറയുന്നു.
Next Story
Adjust Story Font
16

