Quantcast

വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് പുതിയ നിബന്ധനയുമായി കുവൈത്ത്

രാജ്യത്ത് ആഡംബര വാഹന വിൽപ്പനയുടെ മറവിൽ പണം വെളുപ്പിക്കൽ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    15 Sep 2021 6:40 PM GMT

വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് പുതിയ നിബന്ധനയുമായി കുവൈത്ത്
X

കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പുതിയ നിബന്ധന ഏർപ്പെടുത്തി. പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന .

ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വാഹനം വാങ്ങിയ വ്യക്തി എങ്ങനെയാണ് പണം അടച്ചതെന്ന് പരിശോധിച്ചുറപ്പിക്കുന്നതുവരെ ഉടമസ്ഥാവകാശം മാറ്റിനല്‍കരുതെന്നാണ് ഉത്തരവ്.

പണം കൈമാറിയതായി തെളിയിക്കാൻ അപേക്ഷകൻ ബാങ്ക് ചെക്കിന്റെ പകർപ്പോ ട്രാൻസ്ഫർ രശീതിയോ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അടുത്തിടെയായി രാജ്യത്ത് ആഡംബര വാഹന വിൽപ്പനയുടെ മറവിൽ പണം വെളുപ്പിക്കൽ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയതെന്നാണ് സൂചന.

TAGS :

Next Story