Quantcast

ലഹരി വസ്തുക്കളും പണവുമായി 12 പേരെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി

മയക്കുമരുന്നു ഉപയോഗം ചെറുക്കുന്നതിനും, കള്ളക്കടത്തുകാരെ കണ്ടെത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2023-07-15 19:45:05.0

Published:

15 July 2023 10:45 PM IST

Kuwait Criminal Security Department arrested 12 people with drugs and money
X

വിവിധ ലഹരി വസ്തുക്കളും പണവുമായി 12 പേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടര കിലോ മയക്കുമരുന്ന്, 500 ലഹരി ഗുളികകൾ, 431 ഇറക്കുമതി ചെയ്ത വൈൻ കുപ്പികൾ, 19,585 കുവൈത്ത് ദിനാർ എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തു.

മയക്കുമരുന്നു ഉപയോഗം ചെറുക്കുന്നതിനും, കള്ളക്കടത്തുകാരെ കണ്ടെത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും, മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായാൽ എമർജൻസി ഫോണിലേക്കോ, ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഹോട്ട്ലൈൻ നമ്പറിലേക്കോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

TAGS :

Next Story