അന്താരാഷ്ട്ര മെഡിക്കൽ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം കുവൈത്തിന്
ബെർലിനിൽ നടന്ന ഡബ്ല്യുഎംഎ കോൺഫറൻസിലാണ് കുവൈത്ത് മെഡിക്കൽ അസോസിയേഷന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

അന്താരാഷ്ട്ര മെഡിക്കൽ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം കുവൈത്ത് മെഡിക്കൽ അസോസിയേഷന്. ബെർലിനിൽ നടന്ന ഡബ്ല്യുഎംഎ കോൺഫറൻസിലാണ് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍ നേതൃത്വത്തിലേക്ക് കുവൈത്ത് മെഡിക്കൽ അസോസിയേഷന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
അറബ് മേഖലയില്‍ നിന്നും ആദ്യമായാണ് ഒരു രാജ്യം ഡബ്ല്യുഎംഎ മേധാവിയായി എത്തുന്നത്. ആഗോള തലത്തിൽ കുവൈത്ത് മെഡിക്കൽ രംഗത്തെ അഭിമാനകരമായ നേട്ടമാണ് ഇതെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം അൽ തവ്‌ല പറഞ്ഞു. മേഖലയിലെ ഡോക്ടർമാരുടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനും അന്താരാഷ്ട്ര ഫോറങ്ങളില്‍ രാജ്യത്തെ മെഡിക്കല്‍ വീക്ഷണങ്ങള്‍ പങ്കിടുന്നതിനും ആഗോള മെഡിക്കൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സാങ്കേതിക അറിവുകള്‍ മനസ്സിലാക്കാനും പുതിയ അവസരം കെഎംഎയെ സഹായിക്കുമെന്ന് ഡോ. ഇബ്രാഹിം പറഞ്ഞു.
അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്,കീരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, രാജ്യത്തെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും പുതിയ നേട്ടം സമര്‍പ്പിക്കുന്നതായി കുവൈത്ത് മെഡിക്കൽ അസോസിയേഷന്‍ അറിയിച്ചു
Adjust Story Font
16

