Quantcast

മഴക്കാലത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി കുവൈത്ത്

MediaOne Logo

Web Desk

  • Published:

    5 Oct 2023 2:52 AM GMT

മഴക്കാലത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി കുവൈത്ത്
X

കുവൈത്തിൽ മഴക്കാലത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സിവിൽ ഡിഫൻസ് കമ്മിറ്റി യോഗം ചേർന്നു.

മഴക്കാലത്തെ നേരിടാൻ ആവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളുടെ അവലോകനവും യോഗം ചർച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മാധ്യമ വിഭാഗം വാർത്താക്കുറിപ്പിൽ അറിയിച്ചു.

മഴക്കാലം മുന്നിൽ കണ്ടു രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈവേകളിലെ മാൻഹോൾ കവറുകൾ മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങള്‍ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന് വരികയാണ്.

മഴക്കാലത്ത് രക്ഷാപ്രവർത്തനങ്ങള്‍ നല്‍കുന്നതിനും അടിയന്തിര സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ഓപ്പറേഷന്‍ റൂം സജ്ജമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

TAGS :

Next Story