Quantcast

കുവൈത്ത് ഫൈൻഡർ ആപ്ലിക്കേഷനിൽ ഹൈ റെസല്യൂഷൻ ഇമേജിങ് ഫീച്ചർ ഉൾപ്പെടുത്തുന്നു

MediaOne Logo

Web Desk

  • Published:

    21 Sept 2022 2:11 PM IST

കുവൈത്ത് ഫൈൻഡർ ആപ്ലിക്കേഷനിൽ   ഹൈ റെസല്യൂഷൻ ഇമേജിങ് ഫീച്ചർ ഉൾപ്പെടുത്തുന്നു
X

മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി കുവൈത്ത് ഫൈൻഡർ ആപ്പ് നവീകരിക്കാനൊരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ(പാസി). രാജ്യത്തെ സ്ഥലങ്ങൾ, പ്രധാനപ്പെട്ട മേഖലകൾ എന്നിവ തിരയാനും ദിശ അറിയാനും സഹായിക്കുന്നതിനായി 2013ൽ പാസി പുറത്തിറക്കിയ ആപ്ലിക്കേഷനാണ് കുവൈത്ത് ഫൈൻഡർ ആപ്പ്.

പുതിയ പതിപ്പിൽ കുവൈത്തിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ ആകാശ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് ആപ്പിനെ കൂടുതൽ ജനകീയമാക്കുമെന്ന് പാസി ഡയരക്ടർ ജനറൽ മുസായ്ദ് അൽ അസൂസി അറിയിച്ചു.

ഉപഗ്രഹ ചിത്രങ്ങൾക്ക് പകരമായാണ് ഹൈ റെസല്യൂഷൻ ഇമേജിങ് ഉപയോഗിക്കുന്നത്. ഡ്രോണുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് നാല് ലക്ഷം ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. സ്മാർട്ട് ഡിവൈസുകളിലും കംപ്യൂട്ടറിലും സപ്പോർട്ട് ചെയ്യുന്ന തരത്തിലാണ് പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുക. 170ലധികം സർക്കാർ ഏജൻസികളും 22 ലക്ഷത്തോളം ഉപയോക്താക്കളും നിലവിൽ കുവൈത്ത് ഫൈൻഡർ ആപ്പ് ഉപയോഗിക്കുന്നതായി അൽ അസൂസി പറഞ്ഞു.

പാസി നമ്പറുകൾ വഴി വീടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടേയും കൃത്യമായ ലൊക്കേഷൻ കുവൈത്ത് ഫൈൻഡർ ആപ്പ് വഴി കണ്ടെത്തുവാൻ സാധിക്കും. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 15 പ്രദേശങ്ങളുടെ ഏരിയൽ ഫോട്ടോഗ്രാഫി പൂർത്തിയായതായും അടുത്ത ആറ് മാസത്തിനുള്ളിൽ നഗരപ്രദേശം ചിത്രീകരിക്കുമെന്നും അൽ അസൂസി വ്യക്തമാക്കി.

TAGS :

Next Story