Quantcast

കുവൈത്തിലെ മത്സ്യ ബന്ധന മേഖലയില്‍ കടുത്ത തൊഴിലാളി ക്ഷാമം

ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ 240 ഓളം മത്സ്യബന്ധന ബോട്ടുകളുടെ ലൈസൻസുകൾ റദ്ദു ചെയ്തു

MediaOne Logo

Web Desk

  • Updated:

    2021-12-29 17:20:33.0

Published:

29 Dec 2021 5:18 PM GMT

കുവൈത്തിലെ മത്സ്യ ബന്ധന മേഖലയില്‍ കടുത്ത തൊഴിലാളി ക്ഷാമം
X

കുവൈത്തിൽ മത്സ്യ ബന്ധന മേഖല കടുത്ത തൊഴിലാളി ക്ഷാമംനേരിടുന്നതായി റിപ്പോർട്ട്. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് കുവൈത്ത് ഫിഷർമെൻ യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു .ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ 240 ഓളം മത്സ്യബന്ധന ബോട്ടുകളുടെ ലൈസൻസുകൾ റദ്ദു ചെയ്യപ്പെട്ടതായി കുവൈത്ത് ഫിഷർമെൻസ് യൂണിയൻ ചെയർമാൻ ദഹർ അൽ സുവൈയാൻ പറഞ്ഞു.

തൊഴിലാളിക്ഷാമത്തിന് അടിയന്തിരമായി പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് മന്ത്രിസഭയോട് അദ്ദേഹം അഭ്യർത്ഥിച്ചു . മത്സ്യബന്ധന മേഖലയിൽ സ്വദേശി തൊഴിലാളികൾ ഇല്ലാത്തതിനാൽ ദേശീയ തൊഴിൽ അനുപാത പട്ടികയിൽ നിന്ന് മേഖലയെ ഒഴിവാക്കിയിട്ടുണ്ട് .

എന്നിട്ടും വിദേശത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലെ പ്രശ്‌നം പരിഹരിക്കാത്തതിൽ അൽ-സുവായൻ ഖേദം പ്രകടിപ്പിച്ചു. പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിക്കൊണ്ട് മാൻ പവർ അതോറിറ്റി ക്ക് പലതവണ കത്തുകൾ അയക്കുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു . രണ്ട് മാസം മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിട്ടും വിദേശത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അതോറിറ്റി വിസമ്മതിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു പ്രാദേശിക വിപണിയിൽ നിന്ന് തെഴിലാളികളെ കണ്ടെത്തുക എന്ന മാൻപവർ അതോറിറ്റിയുടെ നിർദേശം അപ്രായോഗികമാണെന്നും .തൊഴിലാളികളുടെ കുറവ് മത്സ്യ ലഭ്യതയെയും വിതരണത്തെയും ബാധിച്ചു തുടങ്ങിയതായും അൽ സുവൈയാൻ കൂട്ടിച്ചേർത്തു .

TAGS :

Next Story