കുവൈത്തിൽ എംബസിയില്ലാത്ത പത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്തിയെക്കുമെന്ന് റിപ്പോർട്ട്
കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടാൽ നാടുകടത്തുന്നത്തിനും മറ്റും ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടും കാലതാമസവും കണക്കിലെടുത്താണ് വിസ വിലക്കേർപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നത്

കുവൈത്തിൽ എംബസിയില്ലാത്ത പത്തോളം രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്തിയെക്കുമെന്ന് റിപ്പോർട്ട് . ഈ രാജ്യക്കാർ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടാൽ നാടുകടത്തുന്നത്തിനും മറ്റും ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടും കാലതാമസവും കണക്കിലെടുത്താണ് വിസ വിലക്കേർപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നത്.
ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ പത്തു രാജ്യങ്ങളിലെ പൗരന്മാർക്ക് കുടുംബ സന്ദർശന വിസ, വാണിജ്യ വിസ, തൊഴിൽ വിസ എന്നിവ അനുവദിക്കുന്നത് നിർത്തിവെക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നീക്കം. മഡഗാസ്കർ, കാമറൂൺ, ഐവറികോസ്റ്റ്, ഘാന, ബെനിൻ, മാലി, കോംഗോ എന്നിവയാണ് ആഫ്രിക്കൻ രാജ്യങ്ങൾ. മറ്റു മൂന്ന് രാജ്യങ്ങൾ ഏതെന്ന് വ്യക്തമല്ല കുവൈത്തിൽ എംബസികൾ ഇല്ലാത്തതാണ് നടപടിക്ക് കാരണമായി പറയപ്പെടുന്നത് .
എംബസികൾ പ്രവർത്തിക്കാത്തത്എ മൂലം പൗരന്മാർ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടാൽ നാടുകടത്തൽ നടപടികൾക്ക് സാങ്കേതികമായ ബുദ്ധിമുട്ടുകളും കാലതാമസവും ഉണ്ടാകുന്നുണ്ട്. മറ്റു ജിസിസി രാജ്യങ്ങളിലെ എംബസികൾക്കാണ് കുവൈത്തിലെ പൗരന്മാരുടെയും ചുമതല കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ പാസ്പോർട്ട് നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നതും ചില രാജ്യങ്ങളിലേക്ക് കുവൈത്തിൽനിന്ന് നേരിട്ടോ അല്ലാതെയോ വിമാനം ഇല്ലാത്തതും
നാടുകടത്തകൾ നടപടികൾ വൈകാൻ കാരണമാകുന്നുണ്ട് . സുരക്ഷാകാരണങ്ങൾ മുൻനിർത്തി സിറിയ ഉൾപ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത് നിലവിൽ വിസ അനുവദിക്കുന്നില്ല. സിറിയ, ഇറാഖ്, പാകിസ്ഥാൻ, ഇറാൻ, അഫ്ഗാൻ, യെമൻ, സുഡാൻ എന്നിവയാണ് വിസ വിലക്ക് നിലവിലുള്ള രാജ്യങ്ങൾ.
Adjust Story Font
16

