Quantcast

കുവൈത്തിൽ താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി ആഭ്യന്തരമന്ത്രാലയം

ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന സജീവമാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2022-06-07 19:25:13.0

Published:

7 Jun 2022 9:51 PM IST

കുവൈത്തിൽ താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി ആഭ്യന്തരമന്ത്രാലയം
X

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി ആഭ്യന്തരമന്ത്രാലയം. ചൊവ്വാഴ്ച കാലത്ത് മഹബൂലയിൽ നടന്ന പരിശോധനയിൽ 308 വിദേശികൾ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൗബിയാണ് പരിശോധനകാമ്പയിന് നേതൃത്വം നൽകിയത്.

ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന സജീവമാക്കിയത്. ജലീബ് അൽ ശുയൂഖ്, ഫർവാനിയ, ഖൈത്താൻ, അൻദലൂസ്, റാബിയ, അർദിയ വ്യവസായ മേഖല, ഫ്രൈഡേ മാർക്കറ്റ്, ജാബിർ അഹ്‌മദ് ഭാഗം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നത്. ഇന്ന് കാലത്ത് മെഹ്ബൂലയിൽ നടന്ന പരിശോധനയിൽ 308 പേർ പിടിയിലായി റോഡുകളുടെ പ്രവേശന കവാടങ്ങളിൽ ചെക്‌പോയിന്റുകൾ തീർത്താണ് രേഖകൾ പരിശോധിക്കുന്നത്. ജലീബ് അൽ ശുയൂഖിലെ പരിശോധനക്ക് ആഭ്യന്തര മന്ത്രി ശൈഖ് അഹ്‌മദ് നവാഫ് അൽ അഹ്‌മദ് അസ്സബാഹിന്റെ നേരിട്ടുള്ള നിർദേശവും മേൽനോട്ടവും ഉണ്ടെന്നാണ് റിപ്പോർട്ട്.

നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ വേട്ടയാടി പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. കുറ്റകൃത്യങ്ങൾ വർധിച്ചതു ചൂണ്ടിക്കാട്ടി ജലീബ് അൽ ശുയൂഖിലേക്ക് പ്രവേശിക്കരുതെന്നു അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് കഴിഞ്ഞ ആഴ്ച നിർദേശം നൽകിയിരുന്നു ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് താമസകാര്യ വിഭാഗത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.

TAGS :

Next Story