ചൂട് കനത്തു: കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക് പകൽ സമയങ്ങളിൽ നിയന്ത്രണം
രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് വിലക്ക്

കുവൈത്ത് സിറ്റി: തീവ്രമായ വേനൽച്ചൂടിൽ നിന്ന് ഡെലിവറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പകൽ സമയങ്ങളിൽ ഡെലിവറി റൈഡുകൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക. രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ ഡെലിവറി കമ്പനികളുടെ മോട്ടോർസൈക്കിളുകൾക്ക് സർവീസ് നടത്താൻ അനുവാദമുണ്ടാകില്ല. മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, 'പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനം' ആയി കണക്കാക്കി പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോർ സൈക്കിൾ ഓടിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യം നിലവിൽ പൊള്ളുന്ന വേനലിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധിടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് രേഖപ്പെടുത്തിയിരുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡെലിവറി റൈഡർമാരുടെ സുരക്ഷക്കായി ഈ പുതിയ നിയന്ത്രണം.
Adjust Story Font
16