Quantcast

കോടതി പിഴ അടക്കാന്‍ ബാക്കിയുള്ള പ്രവാസികള്‍ക്ക് യാത്ര നിയന്ത്രണവുമായി കുവൈത്ത്

MediaOne Logo

Web Desk

  • Published:

    8 Sept 2023 9:07 AM IST

Travel restrictions
X

കോടതി നടപടികളുടെ ഭാഗമായി പിഴ അടക്കാന്‍ ബാക്കിയുള്ള പ്രവാസികള്‍ക്ക് യാത്ര നിയന്ത്രണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതോടെ നീതിന്യായ മന്ത്രാലയത്തില്‍ പിഴ അടക്കുവാന്‍ ബാക്കിയുള്ള പ്രവാസികള്‍ യാത്രക്ക് മുമ്പായി പിഴ ഒടുക്കിയില്ലെങ്കില്‍ യാത്ര തടസ്സപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ ടെലിഫോൺ, വൈദ്യുതി-ജല കുടിശ്ശിക ബാക്കിയുള്ളവര്‍ക്കും ഗതാഗത പിഴ ഉള്ളവര്‍ക്കും ആഭ്യന്തര മന്ത്രാലയം സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

വിദേശികളില്‍ നിന്നും പിഴയടക്കമുള്ള കുടിശികകൾ പിരിച്ചെടുക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. വിവിധ മന്ത്രാലയങ്ങളിലെ കുടിശ്ശികയോ പിഴയോ ബാക്കിയുള്ളവര്‍ക്ക് വിമാനത്താവളത്തിലും അതോടപ്പം മന്ത്രാലയങ്ങളിലെ പ്രാദേശിക ഓഫീസുകള്‍ വഴിയും സഹേല്‍ ആപ്പ് വഴിയും പേമെന്റ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story