Quantcast

കുവൈത്ത്​ ആഭ്യന്തര മ​​ന്ത്രിയെ അടക്കം വധിക്കാൻ ശ്രമം: മൂന്ന്​ പേർക്ക്​ വധശിക്ഷ

ഇറാനുമായും ഹിസ്ബുല്ലയുമായും ബന്ധം; എട്ട്​ ​പേർക്ക്​ അഞ്ച്​ വർഷം തടവ്​

MediaOne Logo

Gulf Desk

  • Published:

    27 Oct 2026 7:38 AM IST

കുവൈത്ത്​ ആഭ്യന്തര മ​​ന്ത്രിയെ അടക്കം വധിക്കാൻ ശ്രമം: മൂന്ന്​ പേർക്ക്​ വധശിക്ഷ
X

കുവൈത്ത് സിറ്റി: ഒന്നാം ഉപ​പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹിനെ അടക്കം കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന്​ പേർക്ക്​ വധശിക്ഷ. 11 പ്രതികളിൽ എട്ട്​ പേരെ അഞ്ച്​ വർഷം തടവിനും ശിക്ഷിച്ചിട്ടുമുണ്ട്​. ഇറാനും ഹിസ്ബുല്ലയുമായി സഹകരിച്ച് കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ്​ കേസ്​. ഭീകരവിരുദ്ധ സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനൽ കോടതിയാണ്​ ശിക്ഷ വിധിച്ചത്​. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാനായിരുന്നു പദ്ധതിയെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയുടെ പരിഗണനക്ക്​ ശേഷമായിരിക്കും അന്തിമ വിധിയെന്നും കുവൈത്ത്​ പത്രമായ ‘അൽ റായ്​’റി​പ്പോർട്ട്​ ചെയ്തു.

ഇറാനും ഹിസ്ബുല്ലക്കും വേണ്ടി ചാരവൃത്തി നടത്തി, കുവൈത്തിനെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു, ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന, നിരോധിത സംഘടനയിലെ അംഗത്വം, രാജ്യതാൽപര്യങ്ങൾ തകർക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണുള്ളത്​. വധശ്രമത്തിനായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ ശ്രമിച്ചെന്ന കുറ്റവും ചിലർക്കെതിരെയുണ്ട്. വിദേശത്തുനിന്ന് സ്ഫോടകവസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് വധശ്രമത്തിന് ഉപയോഗിക്കാൻ ശ്രമിച്ചെന്ന കുറ്റം 11ാം പ്രതിക്കെതിരെയും ചുമത്തിയിരുന്നു.

Next Story