Quantcast

ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ വിതരണം ഓണ്‍ലൈന്‍ വഴി ആക്കാനൊരുങ്ങി കുവൈത്ത്

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വിസ വിതരണം താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    30 Jun 2022 10:14 AM IST

ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ വിതരണം   ഓണ്‍ലൈന്‍ വഴി ആക്കാനൊരുങ്ങി കുവൈത്ത്
X

കുവൈത്തില്‍ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ വിതരണം ഓണ്‍ലൈന്‍ വഴി ആക്കുന്ന കാര്യം താമസകാര്യ വിഭാഗത്തിന്റെ സജീവ പരിഗണയില്‍. യോഗ്യതയുള്ള പ്രവാസികള്‍ക്ക് ജവാസാത്തുകളില്‍ പോകാതെ തന്നെ ഓണ്‍ലൈന്‍ വഴി കുടുംബ, വിനോദ സഞ്ചാര വിസയ്ക്ക് അപേക്ഷിക്കാവുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്.

കുടുംബസന്ദര്‍ശന വിസയും, വിനോദ സഞ്ചാര വിസയും അനുവദിക്കുന്നതിന് പുതിയ മെക്കാനിസം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വിസ വിതരണം താത്കാലികമായി നിര്‍ത്തിയിട്ടുമുണ്ട്.

വിസ വിതരണവുമായി ബന്ധപ്പെട്ട റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ടമെന്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അല്‍-നവാഫിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണമെന്ന നിര്‍ദേശവും ഉണ്ടെന്നാണ് സൂചന. കുവൈത്തില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ക്ക് മൂന്നുമാസ കാലാവധിയുള്ള ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കാന്‍ നിലവിലെ നിയമപ്രകാരം 250 ദിനാര്‍ ആണ് കുറഞ്ഞ ശമ്പളനിരക്ക്. ഇത് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും താമസകാര്യ വകുപ്പ് മുന്നോട്ടു വെച്ചിട്ടുണ്ട്.

ജീവിത പങ്കാളി, മക്കള്‍ എന്നിവരെ സന്ദര്‍ശന വിസയില്‍ കൊണ്ടുവരാന്‍ കുറഞ്ഞത് 300 ദീനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ കുറഞ്ഞത് 600 ദീനാറും ആക്കി വര്‍ദ്ധിപ്പിക്കാനാണു ശിപാര്‍ശ. കോവിഡിന് ശേഷം വളരെ പരിമിതമായ തോതിലാണ് കുടുംബസന്ദര്‍ശന വിസ അനുവദിച്ചിരുന്നത്.

TAGS :

Next Story