Quantcast

പാതയോരങ്ങളിലെ അനധികൃത പരസ്യബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ ഒരുങ്ങി കുവൈത്ത്

മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ പരസ്യങ്ങൾ പതിക്കുന്നതിന് എതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

MediaOne Logo

Web Desk

  • Updated:

    2023-06-22 20:14:30.0

Published:

23 Jun 2023 1:37 AM IST

Kuwait is ready to remove illegal billboards and banners on the roadsides
X

പാതയോരങ്ങളിലെ അനധികൃത പരസ്യബോർഡുകളും ബാനറുകളും നീക്കം ചെയ്യുവാന്‍ ഒരുങ്ങി കുവൈത്ത് മുന്‍സിപ്പാലിറ്റി. പരസ്യ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനിയര്‍ സൗദ് അൽ-ദബ്ബൂസ് പറഞ്ഞു.

പ്രധാന റോഡുകളിലേക്കുള്ള കാഴ്ച മറയ്ക്കുന്ന രീതിയിൽ പാതയോരങ്ങളിലും നടപ്പാതകളിലും കൈവരികളിലും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്തേക്കും. മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ പരസ്യങ്ങൾ പതിക്കുന്നതിന് എതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.. പരസ്യ ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് വാണിജ്യ സ്ഥാപനങ്ങള്‍ക്കും സ്റ്റോറുകൾക്കും ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ ലൈസൻസ് നൽകുന്നത്.

ഇസ്ലാമിക നിയമങ്ങളും,ധാർമികതയും പാലിച്ചായിരിക്കണം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്. തെറ്റായ വിവരങ്ങളോ ഡാറ്റയോ ഉള്‍പ്പെടുത്തിയാല്‍ ലൈസൻസ് ഉടമക്കെതിരെ നടപടിയെടുക്കുമെന്ന് അൽ-ദബ്ബൂസ് വ്യക്തമാക്കി. പരസ്യ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലൈസൻസ് നൽകുന്നതിന് മുമ്പും ശേഷവും പരസ്യ ഉള്ളടക്കം മുന്‍സിപ്പാലിറ്റി പരിശോധിക്കും. ലൈസൻസില്ലാത്ത പരസ്യങ്ങൾ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുമെന്നും, നിബന്ധനകൾ ലംഘിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യുന്നതിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മുനിസിപ്പാലിറ്റി ബാധ്യസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story