Quantcast

കുവൈത്തിൽ പുതിയ മാധ്യമ നിയന്ത്രണ നിയമം; നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

നിലവിലുണ്ടായിരുന്ന മൂന്ന് പ്രധാന മാധ്യമ നിയമങ്ങൾ റദ്ദാക്കിയാണ് പുതിയ പരിഷ്കാരം

MediaOne Logo

Gulf Desk

  • Published:

    4 Oct 2026 8:05 PM IST

Kuwait issues new Media Regulation Law, repeals three existing laws
X

കുവൈത്ത് സിറ്റി: രാജ്യത്തെ മാധ്യമ മേഖലയെ കൂടുതൽ ഏകോപിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായി പുതിയ മാധ്യമ നിയന്ത്രണ നിയമം പ്രഖ്യാപിച്ച് കുവൈത്ത്. നിലവിലുണ്ടായിരുന്ന മൂന്ന് പ്രധാന മാധ്യമ നിയമങ്ങൾ റദ്ദാക്കിയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. പത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ടെലിവിഷൻ, ഓഡിയോ, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവ മുതൽ സോഷ്യൽ മീഡിയ വരെയുള്ള എല്ലാ മാധ്യമ മേഖലകളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. കൂടാതെ വാർത്താ ഏജൻസികൾ, വിദേശ ലേഖകർ, ചലച്ചിത്രം, മറ്റ് കലാ പ്രവർത്തനങ്ങൾ എന്നിവയ്ക്കും പുതിയ ചട്ടങ്ങൾ ബാധകമാണ്. സോഷ്യൽ മീഡിയ വഴിയുള്ള പരസ്യങ്ങൾക്കും വാണിജ്യ പ്രചാരണങ്ങൾക്കും ഇനി മുതൽ നിയന്ത്രണമുണ്ടാകും.

അതേസമയം, കുവൈത്ത് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് പുതിയ നിയമ നിർമ്മാണമെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 6 മാസത്തിന് ശേഷം പുതിയ നിയമം പ്രാബല്യത്തിൽ വരും. ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം ആറു മാസത്തിനുള്ളിൽ മാധ്യമ സ്ഥാപനങ്ങൾ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണം. അല്ലാത്തപക്ഷം ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും. നിയമലംഘനങ്ങൾ നടത്തുന്നവർക്ക് വൻ തുക സാമ്പത്തിക പിഴയും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

TAGS :

Next Story