വാട്ടർജെറ്റ് വേൾഡ് സീരീസില്‍ മികച്ച പ്രകടനവുമായി കുവൈത്ത് ജെറ്റ് സ്കീ റേസർമാർ

വാട്ടർജെറ്റ് വേൾഡ് സീരീസില്‍ മികച്ച പ്രകടനവുമായി കുവൈത്ത് ജെറ്റ് സ്കീ റേസർമാർ.
ഫ്രഞ്ച് നഗരമായ വിച്ചിയിൽ നടന്ന വേൾഡ് സീരീസ്, റൗണ്ട് ടു റേസിലെ പ്രോ റൺ ജി.പി വിഭാഗത്തിൽ, കുവൈത്ത് റേസർ മുഹമ്മദ് ബുറാബിയ ഒന്നാമതെത്തി.
കുവൈത്തി താരം മുഹമ്മദ് അൽ ബാസ് ഇതേ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തി. വിജയത്തില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ച മുഹമ്മദ് ബുറാബിയ, കുവൈത്ത് താരങ്ങൾ തുടർന്നും വിജയങ്ങൾ നേടുമെന്നും രാജ്യത്തിന്റെ പതാക ഉയർത്തുമെന്നും പറഞ്ഞു.
Next Story
Adjust Story Font
16

