കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ‘സ്പീക്ക് അപ്’ പ്രസംഗ മത്സരം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കെ.എം.സി.സി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ‘സ്പീക്ക് അപ്’ പ്രസംഗ മത്സരം ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടത്തി. മത്സരത്തിൽ നിരവധി അംഗങ്ങൾ സജീവമായി പങ്കെടുത്തു. മത്സരത്തിന്റെ ഉദ്ഘാടനം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സാദിഖ് ടി.വി അധ്യക്ഷനായിരുന്നു.
ആറ് വിഷയങ്ങളെ ആസ്പദമാക്കി നടന്ന മത്സരത്തിൽ ലിയാഖത്തലി കൂട്ടാക്കിൽ (കൊടുവള്ളി), മൻസൂർ കുന്നത്തേരി (തിരൂരങ്ങാടി), ഷാജഹാൻ പതിയാശ്ശേരി (കൈപ്പമംഗലം) എന്നിവർ യഥാക്രമം വിജയികളായി. കെ.എം.സി.സി സംസ്ഥാന-ജില്ലാ നേതാക്കളായ സയ്യിദ് റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, എം.ആർ. നാസർ, സലാം ചെറ്റിപ്പടി, കെ.കെ.പി. ഉമ്മർ കുട്ടി, അസീസ് തിക്കോടി, അസീസ് പേരാമ്പ്ര, അബ്ദുറഹ്മാൻ ഗുരുവായൂർ, അബ്ദുല്ല വി.പി എന്നിവരും മറ്റ് നേതാക്കളും മത്സരാർത്ഥികൾക്ക് ആശംസ നേർന്നു.
ചെസിൽ രാമപുരം, അബ്ദുല്ല വടകര, മുഹമ്മദ് സാലിഹ് അന്നജ്മി എന്നിവർ വിധികർത്താക്കളായിരുന്നു. ഇസ്മായിൽ സൺഷൈൻ, ശരീഖ് നന്തി, ഇസ്മായിൽ വള്ളിയോത്ത്, യാസർ നാദാപുരം, സലാം നന്തി, റഷീദ് ഉള്ള്യേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ലത്തീഫ് ടി.വി സ്വാഗതവും ഗഫൂർ അത്തോളി നന്ദിയും പറഞ്ഞു.
Adjust Story Font
16

