Quantcast

കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    14 Aug 2023 3:04 AM IST

Kuwait KMCC State Committee
X

കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ, സെയ്‌തുമ്മർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുള്ള , പി വി മുഹമ്മദ്‌ തുടങ്ങിയ നേതാക്കളെ അനുസ്മരിച്ചുകൊണ്ട് അബ്ബാസിയയിൽ നടന്ന സമ്മേളനം സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.

ഷറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണി അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന ഭാരവാഹികളായ അസ്‌ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, എൻ കെ ഖാലിദ് ഹാജി, ഷഹീദ് പാട്ടില്ലത്, എഞ്ചി. മുഷ്താഖ്, ടി ടി ഷംസു, ഷെരീഫ് ഒതുക്കുങ്ങൽ,എം.കെ. അബ്ദുൽ റസാഖ്,എം.ആർ.നാസർ,ബഷീർ ബാത്ത, പിവി ഇബ്രാഹിം എന്നീവര്‍ പങ്കെടുത്തു.

TAGS :

Next Story