Quantcast

റമദാനിൽ സ്‌കൂൾ ക്ലാസുകൾ ഓൺലൈനിലെന്ന വാർത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    22 Feb 2023 1:27 PM GMT

Kuwait, Ministry of Education, school time, online study, Ramadan
X

കുവൈത്തിൽ റമദാൻ മാസത്തിൽ സ്‌കൂൾ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന വാർത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തേണ്ട ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ലോവർ പ്രൈമറി ക്ലാസുകൾ 9:30ന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്കും പ്രൈമറി, മിഡിൽ, ഹൈസ്‌കൂൽ ക്ലാസുകൾ 1:30നും അവസാനിക്കും. നേരത്തെ റമദാൻ മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി സ്‌കൂളുകളിലും കോളേജ്, യൂണിവേഴ്‌സിറ്റികളിലും ഓൺലൈൻ ക്ലാസ് നടത്തണമെന്ന് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും ഒരേ സമയത്ത് തീരുന്നതിനാൽ കടുത്ത ഗതാഗതക്കുരുക്കാണ് റമദാനിൽ റോഡുകളിൽ അനുഭവപ്പെട്ടുവരുന്നത്.

TAGS :

Next Story