സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുക; കുവൈത്ത് മൊബൈല്‍ ഐഡി ആപ്പില്‍ പുതിയ പരിഷ്കാരം

ഡ്രൈവിംഗ് ലൈസൻസ്, ജനനസർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ആപ് അപ്‌ഡേറ്റ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-14 16:12:21.0

Published:

14 Nov 2021 4:12 PM GMT

സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുക; കുവൈത്ത് മൊബൈല്‍ ഐഡി ആപ്പില്‍ പുതിയ പരിഷ്കാരം
X

കുവൈത്തിൽ സിവിൽ ഐ.ഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐഡി ആപ്പല്‍ വീണ്ടും പരിഷ്‌കാരം. ഡ്രൈവിംഗ് ലൈസൻസ്, ജനനസർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ആപ് അപ്‌ഡേറ്റ് ചെയ്യുന്നത്

വാർത്താവിനിമയ മന്ത്രി ഡോ. റന അൽ ഫാരിസാണ് കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷന്‍ പരിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്. സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് കൂടുതൽ ഡാറ്റകൾ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു . ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിന്‍റെ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവിരങ്ങളാണ് പുതുതായി ഉൾപ്പെടുത്തുക.

സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെയും ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെയും സഹകരണത്തോടെ ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വാർത്ത കുറിപ്പിൽ അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ് ജനസർട്ടിഫിക്കറ്റ് സിവിൽ ഐഡി, വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ തുടങ്ങിയ രേഖകളുടെ ഡിജിറ്റൽ പതിപ്പ് ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭിക്കുന്നതോടെ ഇടപാടുകൾ എളുപ്പമാക്കുകയും, രേഖകൾ നഷ്ടപ്പെടാനും കാലഹരണപ്പെടാനുമുള്ള സാധ്യത കുറയുകയും ചെയ്യും. വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അധികം വൈകാതെ 'ഹവിയത്തീ' ആപ്പിൽ ഉൾപ്പെടുത്തുമെന്ന് ഡോ. റന അൽ ഫാരിസ് കൂട്ടിച്ചേർത്തു .

TAGS :

Next Story