ജനവാസ മേഖലയിലെ വീടുകളുടെ മേൽകൂര നീക്കം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി കുവൈത്ത് മുനിസിപ്പാലിറ്റി
മേൽകൂര നീക്കം ചെയ്യൽ നിയമപരമായി മാത്രമെ നടപ്പിലാക്കുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി

കുവൈത്ത് സിറ്റി: ജനവാസ മേഖലയിലെ വീടുകളുടെ മേൽകൂരകൾ നീക്കം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾ കുവൈത്ത് മുനിസിപ്പാലിറ്റി നിഷേധിച്ചു. റിപ്പോർട്ടുകളെ അടിസ്ഥാനരഹിതമെന്നും നീക്കം ചെയ്യൽ പ്രക്രിയ നിയമപരമായി മാത്രമെ നടപ്പിലാക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈസൻസ് കാലാവധി കഴിഞ്ഞ കെട്ടിടങ്ങളിലെ മേൽകൂര നീക്കം ചെയ്യലിന് സ്റ്റിക്കർ സ്ഥാപിക്കലാണ് ആദ്യ നടപടിക്രമം. പിന്നീടാണ് മറ്റു നടപടികളിലേക്ക് കടക്കുകയെന്നും മന്ത്രാലയം പറഞ്ഞു. സ്കൂളുകൾക്കും വീടുകൾക്കും സമീപമുള്ള മേൽകൂര നീക്കം ചെയ്യൽ റോഡ് അറ്റകുറ്റപ്പണി പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് പൊതുമരാമത്ത് മന്ത്രാലയവുമായി സഹകരിച്ചാണ് ചെയ്യുന്നതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
Next Story
Adjust Story Font
16

