കുവൈത്ത് എണ്ണ വില ഉയരുന്നു; ബാരലിന് വില 80 സെന്റ് വർധിച്ചു

MediaOne Logo

Web Desk

  • Updated:

    2023-03-19 08:31:53.0

Published:

19 March 2023 8:31 AM GMT

കുവൈത്ത് എണ്ണ വില ഉയരുന്നു;   ബാരലിന് വില 80 സെന്റ് വർധിച്ചു
X

കുവൈത്ത് എണ്ണ വില ഉയരുന്നു. ബാരലിന് വില 80 സെന്റ് വർധിച്ച് 76.29 ഡോളറിലെത്തി. പെട്രോളിയം വില വർധിക്കുന്നത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാണ്.

റഷ്യ, യുക്രെയ്ൻ യുദ്ധം അവസാനിക്കാത്തതും വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതുമാണ് എണ്ണവില ഉയരാൻ ഇടയാക്കുന്നത്. അതിനിടെ ആഗോളതലത്തിൽ ബ്രെന്റ് ക്രൂഡ് വില മൂന്ന് ഡോളർ കുറഞ്ഞ് ബാരലിന് 72.97 ഡോളറിലെത്തി. കഴിഞ്ഞ വർഷം കുവൈത്തിൽ എണ്ണവില ബാരലിന് 100 ഡോളറും കടന്ന് 123 വരെയെത്തിയിരുന്നു.

TAGS :

Next Story