Quantcast

ഫലസ്തീൻ ജനതക്ക് അടിയന്തിര വൈദ്യസഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി

MediaOne Logo

Web Desk

  • Published:

    8 Aug 2022 5:01 AM GMT

ഫലസ്തീൻ ജനതക്ക് അടിയന്തിര വൈദ്യസഹായവുമായി   കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി
X

തുടർച്ചയായ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് അടിയന്തിര വൈദ്യസഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി.

ഗസ്സയിലെ ജനങ്ങൾക്ക് മരുന്നും വൈദ്യോപകരണങ്ങളും എത്തിക്കാൻ ഈജിപ്ത് റെഡ് ക്രസന്റുമായുള്ള ഏകോപനത്തിലൂടെ സംവിധാനമൊരുക്കിയതായി ഇൻസ്റ്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രസന്റ് ആൻഡ് റെഡ് ക്രോസ്സ് ഏഷ്യ പെസഫിക് മേഖലാ വൈസ് ചെയർമാനും സെക്രട്ടറി ജെനറലുമായ മഹാ അൽ ബർജാസ് ആണ് അറിയിച്ചത്. അടുത്ത ദിവസം തന്നെ റഫ അതിർത്തി വഴി സഹായം ഗസ്സയിൽ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story