Quantcast

മേഖലയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സൈനിക ഏകോപനം ശക്തമാക്കി കുവൈത്തും സൗദിയും

സംയുക്ത സമിതിയിൽ നിർണായക ധാരണകൾ

MediaOne Logo

Gulf Desk

  • Published:

    22 Sept 2026 1:36 PM IST

മേഖലയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സൈനിക ഏകോപനം ശക്തമാക്കി കുവൈത്തും സൗദിയും
X

കുവൈത്ത് സിറ്റി/റിയാദ്: കുവൈത്തും സൗദിയും തമ്മിലുള്ള സൈനിക,സുരക്ഷാ സഹകരണവും ഏകോപനവും കൂടുതൽ വിപുലമാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കുവൈത്ത്-സൗദി കോർഡിനേഷൻ കൗൺസിലിന് കീഴിലുള്ള മിലിട്ടറി ആൻഡ് സെക്യൂരിറ്റി കോർഡിനേഷൻ കമ്മിറ്റിയുടെ വെർച്വൽ യോഗത്തിലാണ് സുപ്രധാന ചർച്ചകൾ നടന്നത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബ് കുവൈത്ത് സംഘത്തെ നയിച്ചു. ഇരുരാജ്യങ്ങളിലെയും ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പുറമെ, സൈബർ സുരക്ഷാ കേന്ദ്രം, അഴിമതി വിരുദ്ധ അതോറിറ്റി എന്നിവയുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.

മേഖലയിലെ സുരക്ഷയും സ്ഥിരതയും കൂടുതൽ ഉറപ്പാക്കാൻ സംയുക്ത പദ്ധതികളും വിവര-സാങ്കേതിക വിനിമയ സംവിധാനങ്ങളും ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാഹോദര്യ ബന്ധവും സുരക്ഷാ സമന്വയത്തിനായുള്ള പ്രതിബദ്ധതയുമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഏജൻസികളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങൾക്കും പൊതുതാൽപ്പര്യമുള്ള സുരക്ഷാ വിഷയങ്ങളിൽ ഒരുമിച്ച് മുന്നേറാൻ കോർഡിനേഷൻ കൗൺസിൽ സംവിധാനം നിർണായക പങ്കുവഹിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story