Quantcast

മൂന്നാമതൊരു രാജ്യത്തിന് ദുറ ഓഫ്ഷോര്‍ മേഖലയില്‍ അവകാശമില്ലെന്ന് കുവൈത്ത്

MediaOne Logo

Web Desk

  • Published:

    23 Sept 2023 3:20 AM IST

മൂന്നാമതൊരു രാജ്യത്തിന് ദുറ ഓഫ്ഷോര്‍   മേഖലയില്‍ അവകാശമില്ലെന്ന് കുവൈത്ത്
X

സൗദിയും കുവൈത്തുമെല്ലാതെ മൂന്നാമതൊരു രാജ്യത്തിന് ദുറ ഓഫ്ഷോര്‍ മേഖലയില്‍ അവകാശമില്ലെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് നവാഫ് അഹമ്മദ് അൽ-ജാബർ അൽ സബാഹ്.

സൗദി-കുവൈത്ത് സംയുക്ത സംരഭമാണ് ദുറ വാതക ഫീല്‍ഡ്. മുന്നാമതൊരു രാജ്യത്തിന് ഇതില്‍ സ്ഥാനമില്ലെന്ന് ഷെയ്ഖ് അഹ്മദ് നവാഫ് പറഞ്ഞു. കഴിഞ്ഞ ദിവസം 78-ാമത് യുഎൻ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ദുറ എണ്ണപ്പാടത്തിന് മേല്‍ നേരത്തെ ഇറാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. അതിനിടെ ഖോർ അബ്ദുല്ല ജലപാതയിൽ നാവിഗേഷൻ നിയന്ത്രിക്കുന്നതിനുള്ള കരാർ കുവൈത്ത് പരിഗണിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം കാത്ത് സൂക്ഷിക്കുന്നവരാണ് കുവൈത്ത്.

എന്നാല്‍ ഖോർ അബ്ദുല്ലയിലെ സമുദ്ര നാവിഗേഷൻ കരാർ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഇറാഖിലെ ഫെഡറൽ സുപ്രീം കോടതിയുടെ വിധി അമ്പരപ്പിച്ചതായി പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് പറഞ്ഞു. അന്താരാഷ്ട്ര പ്രമേയങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും അനുസൃതമായി അവകാശങ്ങൾ സംരക്ഷിക്കുവാന്‍ കുവൈത്തിന് പൂര്‍ണ്ണ അവകാശമുണ്ട്.

സുപ്രീം കോടതി വിധിയുടെ വീഴ്ചകൾ പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ ഇറാഖ് സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീന്‍ വിഷയവും ഐക്യരാഷ്ട്രസഭയില്‍ കുവൈത്ത് ഉന്നയിച്ചു.75 വർഷമായി ഫലസ്തീന്‍ ജനത ദുരിതമനുഭവിക്കുകയാണ്. ആക്രമണങ്ങളും കടന്നുകയറ്റവും തടയാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണം. ഫലസ്തീന്‍ ജനതയ്ക്കും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുവൈത്തിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് കുവൈത്ത് പ്രധാനമന്ത്രി പറഞ്ഞു.

TAGS :

Next Story