Quantcast

മുബാറക്​ അൽ കബീറിൽ സുരക്ഷാപരിശോധന: അറസ്റ്റ്​ ചെയ്തത്​ 46 പേരെ

61 ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി

MediaOne Logo

Gulf Desk

  • Published:

    28 Oct 2026 2:08 PM IST

മുബാറക്​ അൽ കബീറിൽ സുരക്ഷാപരിശോധന: അറസ്റ്റ്​ ചെയ്തത്​ 46 പേരെ
X

കുവൈത്ത്​ സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റിലെ സബാഹ് അൽ സാലിമിൽ അധികൃതർ സുരക്ഷാ പരിശോധന നടത്തി. വിവിധ നിയമലംഘനങ്ങളുടെ പേരിൽ 46 പേരെ അറസ്​റ്റ്​ ചെയ്​തു. ഇവരിൽ 22 പേർ പിടികിട്ടാപ്പുള്ളികൾ ആണ്​. താമസനിയമം ലംഘിച്ച 21 പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത രണ്ടുപേരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ഒരാളെയും പിടികൂടി. സുരക്ഷാ, ഗതാഗത, നിയന്ത്രണ വിഭാഗങ്ങളിലായി ആകെ 212 നടപടികളാണ്​ സ്വീകരിച്ചതെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകർ, പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവരെ കണ്ടെത്താനും പിടികൂടാനുമാണ്​ വിവിധ വകുപ്പുകളുമായി ചേർന്ന് പരിശോധന നടത്തിയത്.61 ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി. 39 സ്ഥലങ്ങളിൽ സ്ഥിരം സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഉപേക്ഷിക്കപ്പെട്ട ഒമ്പത് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ട്​. വാണിജ്യ വ്യവസായ മന്ത്രാലയം 44 നിയമലംഘനങ്ങളാണ്​ കണ്ടെത്തി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഏഴ് നിയമലംഘനങ്ങളും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആറ് നിയമലംഘനങ്ങളും കണ്ടെത്തി.

Next Story