Quantcast

ലോകകപ്പ് മത്സരങ്ങൾക്ക് സുരക്ഷ ഒരുക്കാനായി കുവൈത്ത് സ്‌പെഷ്യൽ ഫോഴ്‌സ് ഖത്തറിലേക്ക് പുറപ്പെട്ടു

ഖത്തർ സുരക്ഷാ സേനയുടെ സഹായികളായി കുവൈത്തിൽനിന്നുള്ള പ്രത്യേക സേനയും പ്രവർത്തിക്കും

MediaOne Logo

Web Desk

  • Published:

    6 Nov 2022 11:49 AM IST

ലോകകപ്പ് മത്സരങ്ങൾക്ക് സുരക്ഷ ഒരുക്കാനായി   കുവൈത്ത് സ്‌പെഷ്യൽ ഫോഴ്‌സ് ഖത്തറിലേക്ക് പുറപ്പെട്ടു
X

ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ കുവൈത്ത് സ്‌പെഷ്യൽ ഫോഴ്‌സ് ഖത്തറിലേക്ക് യാത്രയായി. ഖത്തർ സുരക്ഷ സേനയുടെ സഹായികളായി കുവൈത്തിൽനിന്നുള്ള പ്രത്യേക സേന പ്രവർത്തിക്കുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.





പ്രത്യേക സുരക്ഷാ സേനയുടെ ഡയരക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽ അരീഫാൻ, അസിസ്റ്റന്റ് ഡയരക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അബ്ദുൽ വഹാബ് അൽ യാഖൂത്ത്, പ്രൈവറ്റ് സെക്യൂരിറ്റി ആൻഡ് കറക്ഷനൽ സ്ഥാപനങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫാ അൽ മുല്ല എന്നിവർ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.




TAGS :

Next Story