Quantcast

കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഫലം ചെയ്തതായി വിലയിരുത്തൽ

കുവൈത്തിൽ മാളുകളിലും ഭക്ഷണ ശാലകളിലും മറ്റും പ്രവേശനം കോവിഡ് വാക്സിൻ എടുത്തവർക്കു പരിമിതപ്പെടുത്തിയ നടപടി ഫലം ചെയ്തതായി വിലയിരുത്തൽ.

MediaOne Logo

Web Desk

  • Published:

    30 Jun 2021 5:20 PM GMT

കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഫലം ചെയ്തതായി വിലയിരുത്തൽ
X

കുവൈത്തിൽ മാളുകളിലും ഭക്ഷണ ശാലകളിലും മറ്റും പ്രവേശനം കോവിഡ് വാക്സിൻ എടുത്തവർക്കു പരിമിതപ്പെടുത്തിയ നടപടി ഫലം ചെയ്തതായി വിലയിരുത്തൽ. നിയന്ത്രണം കർശനമായി നടപ്പാക്കാൻ ആരംഭിച്ചതോടെ വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രവേശന നിയന്ത്രണം സംബന്ധിച്ച് ഉത്തരവ് വന്നത് മുതൽ പ്രതിദിനം 2000 മതൽ 5000 വരെ ആളുകൾ പുതുതായി രജിസ്റ്റർ ചെയ്യുന്നതായാണ് വിവരം.

ദിവസം 40,000ത്തിലേറെ ആളുകൾക്കാണ് വാക്സിൻ നൽകുന്നത് . മിഷ്രിഫ് എക്സിബിഷൻ സെന്ററിലെ പ്രധാന കേന്ദ്രത്തിൽ മാത്രം 25,000ത്തിലധികം പേർ ഒരു ദിവസം എത്തുന്നുണ്ട് . നിരന്തരം ബോധവത്കരണം നടത്തിയിട്ടും ഒരു വിഭാഗം ആളുകൾ കുത്തിവെപ്പിന് തയാറായിരുന്നില്ല . ഒരു വിഭാഗം സ്വദേശികൾ വാക്സിനേഷനെതിരെ പരസ്യമായ നിലപാടെടുത്തതും അധികൃതർക്ക് തലവേദനയായി.

നിയമം മൂലം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സമ്മർദ്ദ നടപടികളിലൂടെ പരമാവധി പേരെ കുത്തിവെപ്പ് എടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാളുകൾ പോലുള്ള ഇടങ്ങളിൽ പ്രവേശനം, വാക്സിനേഷൻ എടുത്തവർക്ക് മാത്രമാക്കിയത് . സാമൂഹിക പ്രതിരോധ ശേഷി സാധ്യമാകാൻ ബഹുഭൂരിഭാഗം ആളുകൾ വാക്സിൻ എടുക്കേണ്ടതുണ്ട്. മൂന്നോ നാലോ മാസത്തിനകം ഇത് സാധ്യമാക്കാൻ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

TAGS :

Next Story