കുവൈത്തിന്റെ മാനത്ത് സ്വാൻ വാൽനക്ഷത്രം; ഒക്ടോബർ 30 മുതൽ ഒരു മാസക്കാലം ദൃശ്യമാകും
ഏകദേശം 654 വർഷത്തെ പരിക്രമണ കാലയളവുള്ള, ദീർഘകാല വാൽനക്ഷത്രമാണ് സ്വാൻ

കുവൈത്ത് സിറ്റി: ഇനി ഒരു മാസക്കാലം കുവൈത്തിന്റെ ആകാശത്ത് സ്വാൻ വാൽനക്ഷത്രത്തെ കണ്ടുകൊണ്ടിരിക്കാം. കഴിഞ്ഞ മാസമാണ് സി/2025 ആർ2 സ്വാൻ വാൽനക്ഷത്രം യുക്രൈൻ ജ്യോതിശാസ്ത്രജ്ഞനായ വ്ളാഡിമിർ ബെസുഗ്ലി കണ്ടെത്തുന്നത്. സൂര്യാസ്തമയത്തിനു ശേഷം ബൈനോക്കുലറുകൾ ഉപയോഗിച്ച് അർധരാത്രി വരെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാമെന്ന് ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെന്ററിലെ ബഹിരാകാശ, ജ്യോതിശാസ്ത്ര മ്യൂസിയം അറിയിച്ചു.
ഏകദേശം 654 വർഷത്തെ പരിക്രമണ കാലയളവുള്ള, ദീർഘകാല വാൽനക്ഷത്രമാണ് സ്വാൻ. ഭൂമിയിൽനിന്ന് 43 ദശലക്ഷം കിലോമീറ്റർ അകലെയാണ് സ്വാൻ സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ 21ന് വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്ത് എത്തിയിട്ടുണ്ട്. ഈ മാസം 30 ഓടെ അതിന്റെ തീവ്രത 10.7+ മാഗ്നിറ്റ്യൂഡിലേക്ക് എത്തുകയും പിന്നീട് ക്രമേണ മങ്ങുകയും ബഹിരാകാശത്തേക്ക് കൂടുതൽ അടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
Adjust Story Font
16

