Quantcast

കുവൈത്ത് വിസിറ്റ് വിസ: നടപടിക്രമങ്ങളുടെ കരട് പകർപ്പ് അന്തിമഘട്ടത്തില്‍

സന്ദർശക വിസ അനുവദിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അടങ്ങുന്ന നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം മന്ത്രിസഭക്ക് സമര്‍പ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2022-12-16 18:32:39.0

Published:

16 Dec 2022 5:06 PM GMT

കുവൈത്ത് വിസിറ്റ് വിസ: നടപടിക്രമങ്ങളുടെ കരട് പകർപ്പ് അന്തിമഘട്ടത്തില്‍
X

കുവൈത്ത് സിറ്റി: രാജ്യത്ത് വിസിറ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ കരട് പകർപ്പ് അന്തിമഘട്ടത്തില്‍. ഇതുസംബന്ധിച്ച തീരുമാനം ആഭ്യന്തര മന്ത്രാലയം ഉടൻ പുറപ്പെടുവിക്കുമെന്ന് സൂചനകള്‍. സന്ദർശക വിസ അനുവദിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അടങ്ങുന്ന നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം മന്ത്രിസഭക്ക് സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസത്തോടെ ഇത് സംബന്ധമായ തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍.

സന്ദർശന വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് തടയുക, വിസകൾക്കുള്ള ഫീസ് ഇരട്ടിയാക്കുക, ആശ്രിത വിസയില്‍ ഭാര്യയും കുട്ടികളും മാത്രം ഉൾപ്പെടുത്തുക തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ സമര്‍പ്പിച്ചതായാണ് വിവരം. വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തുവാനും നീക്കമുണ്ട്. അതോടൊപ്പം ഉയർന്ന ശമ്പളം വാങ്ങുന്നവർക്കു മാത്രമേ മാതാപിതാക്കളെ ആശ്രിതരായി കൊണ്ടുവരാനാകൂ. കോവിഡിനെ തുടർന്ന് നിർത്തിവെച്ച സന്ദർശക വിസകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനിടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കുടുംബ വിസ അനുവദിക്കുന്നത് താൽക്കാലികമായി പുനരാരംഭിച്ചിട്ടുണ്ട്.

TAGS :

Next Story