Quantcast

കുവൈത്തിൽ നായകളെ വളർത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ; ലൈസൻസും തിരിച്ചറിയൽ ടാഗും നിർബന്ധം

നിയമം ലംഘിച്ചാൽ തടവും പിഴയും

MediaOne Logo

Gulf Desk

  • Published:

    10 Oct 2026 4:00 PM IST

കുവൈത്തിൽ നായകളെ വളർത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ; ലൈസൻസും തിരിച്ചറിയൽ ടാഗും നിർബന്ധം
X

കുവൈത്ത് സിറ്റി: രാജ്യത്ത് നായകളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനും കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ, 30 ദിനാറിൽ കൂടുതൽ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, മൃഗസംരക്ഷണം ഉറപ്പുവരുത്തുക, ജനവാസ മേഖലകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വം നിലനിർത്തുക എന്നിവയാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യം.

പുതിയ ഉത്തരവ് പ്രകാരം, നായകളെ വളർത്തുന്നവർ കൃത്യമായ ഔദ്യോഗിക ലൈസൻസ് സ്വന്തമാക്കേണ്ടതുണ്ട്. ലൈസൻസ് നമ്പറുകൾ രേഖപ്പെടുത്തിയ മെറ്റൽ ടാഗുകളോട് കൂടിയ കോളറുകൾ നായകളുടെ കഴുത്തിൽ നിർബന്ധമായും അണിയിക്കണം. ഇതിനുപുറമെ, അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ നിന്ന് നായകൾക്ക് ആരോഗ്യ പരിശോധന നടത്തുകയും നിർബന്ധിത പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പുകളും വാർഷിക ബൂസ്റ്റർ ഡോസുകളും നൽകുകയും വേണം. പൊതുനിരത്തുകളിലും നടപ്പാതകളിലും പാർക്കുകളിലും നായകളെ കൊണ്ടുപോകുമ്പോൾ അവയെ നിയന്ത്രിക്കാൻ ബെൽറ്റും വായ മൂടുന്ന കവചവും നിർബന്ധമായും ധരിപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നായകൾക്ക് പേവിഷബാധ സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്താൽ വിവരം ഉടൻ തന്നെ അടുത്തുള്ള വെറ്ററിനറി കേന്ദ്രത്തിൽ അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു. രോഗം ബാധിച്ചതോ അത്തരം രോഗലക്ഷണങ്ങൾ ഉള്ളതോ ആയ മൃഗങ്ങളുടെ ജഡങ്ങൾ അലക്ഷ്യമായി തള്ളുന്നതിന് കർശന വിലക്കുണ്ട്. പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കുന്നതിലും സമൂഹത്തിന് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിലും മൃഗസംരക്ഷകർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

TAGS :

Next Story